തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഭൂ​​​മി സൗ​​​ജ​​​ന്യ​​​മാ​​​യി ക്ര​​​മ​​​പ്പെ​​​ടു​​​ത്താം. സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള​​​തും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ അ​​​ഫി​​​ല​​​യേ​​​ഷ​​​ൻ ഉ​​​ള്ള​​​തു​​​മാ​​​യ അ​​​ണ്‍ എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഭൂ​​​മി​​​യും സൗ​​​ജ​​​ന്യ നി​​​ര​​​ക്കി​​​ൽ ക്ര​​​മ​​​പ്പെ​​​ടു​​​ത്താം. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഭൂ​​​പ​​​തി​​​വു ച​​​ട്ട​​​ഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി.

സാം​​​സ്കാ​​​രി​​​ക, വി​​​നോ​​​ദ, ചാ​​​രി​​​റ്റ​​​ബി​​​ൾ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഡ് സൊ​​​സൈ​​​റ്റി​​​ക​​​ളു​​​ടെ ഭൂ​​​മി ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ൻ ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല​​​യു​​​ടെ ഒ​​​രു ശ​​​ത​​​മാ​​​നം അ​​​ട​​​ച്ചാ​​​ൽ മ​​​തി. അം​​​ഗീ​​​കൃ​​​ത രാ​​​ഷ്ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഓ​​​ഫി​​​സ് കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ, ര​​​ജി​​​സ്ട്രേ​​​ഡ് സാ​​​മൂ​​​ഹി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ, സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ഭൂ​​​മി​​​ക്കും ന്യാ​​​യ​​​വി​​​ല​​​യു​​​ടെ ഒ​​​രു ശ​​​ത​​​മാ​​​നം അ​​​ട​​​ച്ചു ക്ര​​​മ​​​പ്പെ​​​ടു​​​ത്താം.


3000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​വ​​​രെ​​​യു​​​ള്ള വീ​​​ടു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ക്ര​​​മ​​​പ്പെ​​​ടു​​​ത്താം. 3000 മു​​​ത​​​ൽ 5,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​വ​​​രെ​​​യു​​​ള്ള വാ​​​ണി​​​ജ്യ- വ്യാ​​​പാ​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്ക് ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല​​​യു​​​ടെ അ​​​ഞ്ചു​​​ശ​​​ത​​​മാ​​​നം ന​​​ൽ​​​ക​​​ണം.

5,000- 10,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​വ​​​രെ​​​യു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ൻ ന്യാ​​​യ​​​വി​​​ല​​​യു​​​ടെ 10 ശ​​​ത​​​മാ​​​നം തു​​​ക അ​​​ട​​​യ്ക്ക​​​ണം. വി​​​നോ​​​ദ സ​​​ഞ്ചാ​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള കെ​​​ട്ടി​​​ട​​​മി​​​ല്ലാ​​​ത്ത ഭൂ​​​മി ന്യാ​​​യ​​​വി​​​ല​​​യു​​​ടെ 5ശ​​​ത​​​മാ​​​നം ന​​​ൽ​​​കി ക്ര​​​മ​​​പ്പെ​​​ടു​​​ത്താം.

3000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​വ​​​രെ​​​യു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ൻ ന്യാ​​​യ​​​വി​​​ല​​​യു​​​ടെ 10 ശ​​​ത​​​മാ​​​നം അ​​​ട​​​യ്ക്ക​​​ണം. 10,000ത്തി​​​നും 25,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​വ​​​രെ​​​യു​​​ള്ള വ്യാ​​​പാ​​​ര-വാ​​​ണി​​​ജ്യ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ൻ ന്യാ​​​യ​​​വി​​​ല​​​യു​​​ടെ 20 ശ​​​ത​​​മാ​​​നം തു​​​ക അ​​​ട​​​യ്ക്ക​​​ണം.