കേരളപ്പിറവി ദിനത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം
Thursday, October 16, 2025 1:53 AM IST
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളപ്പിറവിയുടെ 70-ാം വാർഷികാഘോഷത്തെക്കുറിച്ചുള്ള പ്രസംഗങ്ങൾ ഉണ്ടാകും.
സംസ്ഥാനത്തെ അതിദരിദ്രമുക്തമാക്കിയത് അടക്കമുള്ള പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തും. രണ്ട് എൽഡിഎഫ് സർക്കാരുകളുടെ ഒൻപതര വർഷത്തെ ഭരണനേട്ടങ്ങളും മുഖ്യമന്ത്രി നിരത്തും.
തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാകും നടത്തുക. പ്രത്യേക നിയമസഭാ സമ്മേളനത്തിലെ അജൻഡ മുഖ്യമന്ത്രി ഗൾഫ് രാജ്യങ്ങളിലെ ആദ്യഘട്ട പ്രചാരണം കഴിഞ്ഞു വന്നതിനുശേഷം തീരുമാനിക്കാമെന്നു മന്ത്രിസഭയിൽ ധാരണയായി.