പോക്സോ കേസിൽ കോമരത്തിന് 23 വർഷം കഠിന തടവും പിഴയും
Wednesday, October 15, 2025 12:34 AM IST
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ ക്ഷേത്രം കോമരത്തിനെ 23 വർഷം കഠിന തടവും 1,5000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.
എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രത്തിലെ അന്തിത്തിരയനും കോമരവുമായ കെ.വി. അനിൽകുമാറിനെയാണ് (56) കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ജലജാ റാണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഏഴു മാസം അധിക തടവ് അനുഭവിക്കണം.
2024 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വൈകുന്നേരം ക്ഷേത്രത്തിൽ തൊഴാനെത്തിയ 15 വയസുകാരിയെ ബലപ്രയോഗത്തിലൂടെ ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്.