കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ഇ​​​ഡി നോ​​​ട്ടീ​​​സ് വി​​​വാ​​​ദ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി വൈ​​​കാ​​​രി​​​ക​​​മാ​​​യാ​​​ണു സം​​​സാ​​​രി​​​ച്ച​​​തെ​​​ന്നും എ​​​ന്നാ​​​ല്‍ വൈ​​​കാ​​​രി​​​ക​​​ത​​​യ്ക്ക് ഇ​​​ട​​​യി​​​ല്‍ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞി​​​ല്ലെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.

കാ​​​ഞ്ഞ​​​ങ്ങാ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ക​​​നു ക്ലി​​​ഫ് ഹൗ​​​സി​​​ലേ​​​ക്ക് ഇ​​​ഡി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു എ​​​ന്ന​​​റി​​​ഞ്ഞാ​​​ല്‍ പ്ര​​​തി​​​പ​​​ക്ഷം പ്ര​​​തി​​​ക​​​രി​​​ക്ക​​​രു​​​ത് എ​​​ന്നാ​​​ണോ അ​​​ദ്ദേ​​​ഹം ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്? ലൈ​​​ഫ് മി​​​ഷ​​​നി​​​ലാ​​​ണോ ലാ​​​വ്‌​​​ലി​​​ന്‍ കേ​​​സി​​​ലാ​​​ണോ നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെന്നും വി.ഡി. സതീശന്‍ പറഞ്ഞു.