സർവീസ് കാര്യങ്ങള്‍ മിണ്ടാതെ മുഖ്യമന്ത്രി; നിരാശരായി സെക്രട്ടേറിയറ്റ് ജീവനക്കാർ
Wednesday, October 15, 2025 1:37 AM IST
തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സമ്മേളനത്തിൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം, ഡിഎ കുടിശിക തുടങ്ങിയ വിഷയങ്ങളിൽ ഒന്നും പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.
അസോസിയേഷൻ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഇന്നലെ ഉദ്ഘാടനം ചെയ്തെങ്കിലും സർവീസ് കാര്യങ്ങളിൽ മുഖ്യമന്ത്രി ഒന്നും പറയാതിരുന്നത് ജീവനക്കാരെ നിരാശരാക്കി.