പ്രഫ. ടി.കെ. തന്പി അന്തരിച്ചു
Wednesday, October 15, 2025 12:34 AM IST
തിരുവനന്തപുരം: തുന്പ സെന്റ് സേവ്യേഴ്സ് കോളജിലെ മുൻ ഫ്രഞ്ച് വകുപ്പ് മേധാവി പ്രഫ. ടി.കെ. തന്പി (82) അന്തരിച്ചു. തിരുവനന്തപുരം തന്പുരാൻമുക്കിലെ വസതിയായ ‘ദിവ്യദീപ’ത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കുശേഷം ഇന്ന് വൈകുന്നേരം 4.30ന് പാറ്റൂർ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ സംസ്കാരം നടക്കും.
ഫ്രഞ്ചിലും തമിഴിലുമായി മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച പ്രഫ. ടി.കെ. തന്പി തിരുവനന്തപുരത്തെ ഫ്രഞ്ച് അലയൻസിന്റ സ്ഥാപകനാണ്. വൈസ്മെൻ ഇന്റർനാഷണലിന്റെ ലഫ്റ്റനന്റ് റീജണൽ ഡയറക്ടർ, ജീവൻ ടിവി ഡയറക്ടർ, തിരുവനന്തപുരം റോട്ടറി ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവിയായിരുന്ന ഡോ. തെരേസ തന്പിയാണ് ഭാര്യ. മക്കൾ: ദിവ്യ തന്പി (ടിസിഎസ്, ടെക്നോപാർക്ക്), ദീപേഷ് തന്പി (യുഎസ്ടി ഗ്ലോബൽ, ടെക്നോപാർക്ക്). മരുമകൻ: ബിജേഷ് ബാബു(കേന്ദ്ര ഐടി മന്ത്രാലയം, ഡൽഹി).