ഐഎംഎ കായികമേള: തിരുവനന്തപുരത്തിന് ഓവറോൾ ട്രോഫി
Tuesday, October 14, 2025 1:20 AM IST
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന കായികമേളയിൽ തിരുവനന്തപുരം ജില്ല എവർ റോളിംഗ് ട്രോഫിക്ക് അർഹരായി. 95 പോയിന്റ് നേടിയ ആലപ്പുഴ രണ്ടാം സ്ഥാനവും 68 പോയിന്റുകളോടെ തൃശൂർ മൂന്നാം സ്ഥാനവും നേടി.