ടി.പി. മാധവൻ അവാർഡ് മധുവിനും ജഗതിക്കും
Sunday, October 12, 2025 1:31 AM IST
തിരുവനന്തപുരം: ടി.പി. മാധവന്റെ പേരിൽ ഗാന്ധിഭവൻ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് നടന്മാരായ മധുവിനും ജഗതി ശ്രീകുമാറിനും.
ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം അടുത്ത മാസം ആദ്യം ഇരുവരുടെയും വീടുകളിലെത്തി സമ്മാനിക്കുമെന്ന് ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ അറിയിച്ചു.
ഗാന്ധിഭവൻ ട്രസ്റ്റ് ബോർഡ് യോഗം ഐകകണ്ഠ്യേനയായാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.