ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണം: ഹൈക്കോടതി
Saturday, October 11, 2025 6:47 AM IST
കൊച്ചി: ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കാമെന്നതിനെക്കുറിച്ച് അറിയിക്കാന്‍ ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സര്‍ക്കാരിനു രണ്ടാഴ്ച സമയം അനുവദിച്ചു. താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി.