നേർക്കൂട്ടം എന്നപേരിൽ കമ്മിറ്റി രൂപീകരിക്കും: മന്ത്രി ആർ. ബിന്ദു
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം : സംസ്ഥാനത്തെ കാന്പസുകളിലെ ലഹരിയുൾപ്പെടെയുള്ള സാമുഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും മാർഗനിർദേശം നൽകാനും കോളജുകളിൽ നേർക്കൂട്ടം എന്ന പേരിൽ കമ്മിറ്റി രൂപീകരിക്കുമെന്നു മന്ത്രി ആർ.ബിന്ദു.
പ്രിൻസിപ്പലിന്റെ നേതൃത്വത്തിലാണു കമ്മിറ്റി രൂപീകരിക്കുക. കോളജ് ഹോസ്റ്റലുകളിൽ വാർഡന്റെ മേൽനോട്ടത്തിൽ ശ്രദ്ധ എന്ന സമിതിയും രൂപീകരിക്കും. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു കർമ്മപദ്ധതിയും തയാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.