വന്യജീവി സംരക്ഷണ, ഭൂപതിവ് നിയമ ഭേദഗതികൾ ചരിത്രനേട്ടങ്ങൾ: ജോസ് കെ. മാണി
Friday, October 10, 2025 12:40 AM IST
കോട്ടയം: വന്യജീവി സംരക്ഷണം കേരള ഭേദഗതിയും ഭൂപതിവ് നിയമ ഭേദഗതിയും കേരള കോണ്‍ഗ്രസ്- എം എല്‍ഡിഎഫില്‍ എത്തിയതിനു ശേഷം നേടിയ ചരിത്രവിജയങ്ങളാണെന്ന് പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി എംപി.
കേരള കോണ്‍ഗ്രസ്- എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ 61-ാം ജന്മദിനത്തോടനുബന്ധിച്ചു ജോസ് കെ. മാണി പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പതാക ഉയര്‍ത്തി ജന്മദിന കേക്ക് മുറിച്ചു.
വൈസ് ചെയര്മാന് തോമസ് ചാഴികാടന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, ജോണി നെല്ലൂര്‍, പ്രഫ. ലോപ്പസ് മാത്യു, മുഹമ്മദ് ഇക്ക്ബാല്‍, വിജി എം. തോമസ്, സഖറിയാസ് കുതിരവേലി, ബാബു ജോസഫ്, വി.ടി ജോസഫ്, വി.വി ജോഷി, ജേക്കബ് തോമസ് അരികുപുറം, ജെന്നിംഗ്സ് ജേക്കബ്, ചെറിയാന് പോളച്ചിറക്കല്‍, ജോസ് ടോം തുടങ്ങിയവര്‍ പ്രസംഗിച്ചു.