വയനാട് ദുരന്തം : കേന്ദ്രസമിതി ശിപാര്‍ശ ചെയ്തത് 260.56 കോടി മാത്രം
Thursday, October 9, 2025 2:51 AM IST
കൊച്ചി: വയനാട് ദുരന്തത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനോട് 2221.02 കോടി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസമിതി ശിപാര്‍ശ ചെയ്തത് 260.56 കോടി രൂപ മാത്രമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മേപ്പാടിയിലെ ദുരന്തത്തിലുണ്ടായ 979.7 കോടിയുടെ നഷ്ടം നികത്താനും പുനരുദ്ധാരണത്തിനുമായാണ് ഇത്രയും രൂപയുടെ സഹായം തേടിയത്. എന്നാല്‍, ആവശ്യപ്പെട്ട തുകയുടെ 11.73 ശതമാനം മാത്രമാണ് അനുവദിച്ചത്. ഇത് അപര്യാപ്തമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അഡീ. സെക്രട്ടറി ബിന്ദു സി. വര്‍ഗീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ദുരിതബാധിതരായ 779 കുടുംബങ്ങള്‍ ആകെ 30.6 കോടി രൂപയുടെ വായ്പയാണ് എടുത്തിരുന്നത്. ഇതില്‍ 21.4 കോടിയും കേന്ദ്രനിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ നിന്നാണെന്നും സത്യവാങ് മൂലത്തിലുണ്ട്.