നിയമമന്ത്രിയെ വിമർശിച്ച് മാത്യു കുഴൽനാടൻ
Thursday, October 9, 2025 2:20 AM IST
തിരുവനന്തപുരം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് സുപ്രീംകോടതി തള്ളിയതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിലാണു നിയമമന്ത്രി നിയമസഭയിൽ പ്രതികരിച്ചതെന്നു ഡോ. മാത്യു കുഴൽനാടൻ എംഎൽഎ.
നിയമ പോരാട്ടം എന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണ്. അച്യുതാനന്ദൻ അടക്കം എത്രയോ നേതാക്കൾ നിയമ പോരാട്ടം നടത്തി യിരിക്കുന്നു. അതിൽ അനുകൂലവും പ്രതികൂലവുമായ വിധികൾ കോടതികളിൽനിന്ന് ഉണ്ടായിട്ടുമുണ്ട്.
അതിന്റെ പേരിൽ ആരും അവരെ ആക്ഷേപിച്ചിട്ടില്ല. എന്നാൽ ഇതുകൊണ്ട് തന്റെ വായ് മൂടിക്കെട്ടാം എന്നത് വ്യാമോഹമാണെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും കുഴൽനാടൻ പറഞ്ഞു.