ജവഹർലാൽ നെഹ്റു സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തും
Wednesday, October 8, 2025 1:54 AM IST
തിരുവനന്തപുരം: അർജന്റൈൻ ഫുട്ബോൾ ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട തയാറെടുപ്പു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു.
നവംബറിൽ കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണു മത്സരം. സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിനുള്ള അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും.
കർശന സുരക്ഷാ സംവിധാനം ഒരുക്കും. ഫാൻ മീറ്റ് നടത്താനുള്ള സാധ്യതകൾ ചർച്ച ചെയ്തു.പാർക്കിംഗ്, ആരോഗ്യ സംവിധാനം, ശുദ്ധജല വിതരണം, വൈദ്യുതി വിതരണം, മാലിന്യ സംസ്കരണം തുടങ്ങിയ ക്രമീകരണം ഏർപ്പാടാക്കും.