തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കാ​​​ർ​​​ഷി​​​ക വ​​​ന​​​വ​​​ത്ക​​​ര​​​ണം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൃ​​​ഷി​​​ഭൂ​​​മി​​​യി​​​ലെ മ​​​ര​​​ങ്ങ​​​ൾ വെ​​​ട്ടാ​​​നും വി​​​ൽ​​​ക്കാ​​​നു​​​മു​​​ള്ള അ​​​നു​​​മ​​​തി ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കിത്തു​​​ട​​​ങ്ങി​​​യെ​​​ന്നു മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ.

ടി​​​ന്പ​​​ർ എ​​​ന്ന പേ​​​രി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ സോ​​​ഫ്റ്റ്‌​​​വേ​​​ർ ത​​​യാ​​​റാ​​​ക്കി​​​യാ​​​ണു സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യ​​​ത്. മ​​​രം മു​​​റി​​​ക്കാ​​​നു​​​ള്ള അ​​​പേ​​​ക്ഷ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നും വ​​​നം​​​വ​​​കു​​​പ്പി​​​നെ​​​യാ​​​ണു ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


നി​​​ല​​​വി​​​ലെ ച​​​ട്ട പ്ര​​​കാ​​​രം റ​​​വ​​​ന്യു, കൃ​​​ഷി വ​​​കു​​​പ്പു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​വും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തേ​​​ടാ​​​റു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.