ഡോ. ജാബിർ അബ്ദുള്ളക്കുട്ടി ഐസിസി പ്രസിഡന്റ്
Wednesday, October 8, 2025 12:25 AM IST
കൊച്ചി: ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി (ഐസിസി) നിയുക്ത ദേശീയ പ്രസിഡന്റായി ഡോ. ജാബിർ അബ്ദുള്ളക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി ലിസി ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റും ക്ലിനിക്കൽ റിസർച്ച് ഡയറക്ടറുമാണ്. വാരണാസിയിൽ നടന്ന ഐസിസി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സംഘടനയുടെ സയന്റിഫിക് കമ്മിറ്റി ചെയർമാനാണു ഡോ. ജാബിർ.