ഉണ്ണികൃഷ്ണൻ എംഎൽഎയുടെ പരാതിയിൽ ഞാറയ്ക്കൽ പോലീസും കേസെടുത്തു
Tuesday, October 7, 2025 1:52 AM IST
വൈപ്പിൻ: സിപിഎമ്മിലെ ഒരു വനിതാനേതാവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയ്ക്കെതിരേ അപവാദം പ്രചരിപ്പിച്ചുവെന്ന ആരോപണങ്ങളിൽ ഞാറയ്ക്കൽ പോലീസും കേസ് രജിസ്റ്റർ ചെയ്തു.
സെപ്റ്റംബർ ഒമ്പതുമുതൽ തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ അശ്ലീലം കലർന്ന അപവാദങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് എംഎൽഎ നൽകിയ മറ്റൊരു പരാതിയിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ ഈ ആരോപണത്തിൽ കോൺഗ്രസ് പ്രവർത്തകൻ പറവൂർ ചെട്ടിശേരി ചൂണ്ടാണിക്കാവ് സി.കെ. ഗോപാലകൃഷ്ണൻ, യുട്യൂബ് ചാനൽ ഉടമ കെ.എം. ഷാജഹാൻ, കുന്നത്തുനാട് മണപ്പാട്ട് പിണർമുണ്ടയിൽ ഷാനു എന്നിവർക്കെതിരേ പറവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.