മണ്ണൂക്കാട്ടിൽ സ്ഥിരം സമരപ്പന്തൽ
Tuesday, October 7, 2025 1:03 AM IST
എലപ്പുള്ളി: മനോധൈര്യംമാത്രം കൈമുതലാക്കി മണ്ണൂക്കാട്ടുകാർ നടത്തുന്ന ബ്രൂവറി വിരുദ്ധസമരത്തിന് ഇനി സ്ഥിരം സമരപ്പന്തൽ. ഇനി ദിവസവും തദ്ദേശവാസികളായ പത്തുപേരെങ്കിലും സമരപ്പന്തലിൽ പ്രതിഷേധവുമുയർത്തിയുണ്ടാകും.
നിർദിഷ്ട ബ്രൂവറി കന്പനിയുടെ പ്രവേശനകവാടത്തിലാണ് സമരപ്പന്തൽ ഒരുക്കിയിട്ടുള്ളത്. സമരപ്പന്തലിന്റെ ഉദ്ഘാടനം ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് നിർവഹിച്ചു. ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായ പോരാട്ടം തുടരാൻ സാധിക്കട്ടെയെന്നും ബിഷപ് പറഞ്ഞു.