ക്വിസ് മത്സരം സംഘടിപ്പിക്കും
Tuesday, October 7, 2025 1:03 AM IST
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും.
അഖില കേരളാടിസ്ഥാനത്തിൽ ഏഴു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളെ ഒറ്റ കാറ്റഗറിയായി കണക്കാക്കിയാണ് ക്വിസ് മത്സരം നടത്തുന്നത്. ഒക്ടോബർ 18ന് തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിഹാളിലാണ് മത്സരം. https:// forms.gle/BpqWf7TbqSv2a9tj7എന്ന ഗൂഗിൾ ലിങ്കിലോ lijinbv @gmail.com എന്ന ഇമെയിൽ ഐഡിയിലോ രജിസ്റ്റർ ചെയ്യാം. ഫോണ്: ജി.ആർ ഗോവിന്ദ്- 9497269536, എൻ.സുരേഷ്- 9446194659.