തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024 ലെ ​​​കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ നി​​​ര്‍​ണ​​​യി​​​ക്കു​​​ന്ന​​​തി​​​ന് ജൂ​​​റി​​​യെ നി​​​യ​​​മി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​യി. ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നും ദേ​​​ശീ​​​യ ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര​​​ജേ​​​താ​​​വു​​​മാ​​​യ പ്ര​​​കാ​​​ശ് രാ​​​ജ് ആ​​​ണ് ജൂ​​​റി ചെ​​​യ​​​ര്‍​മാ​​​ന്‍. സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ ര​​​ഞ്ജ​​​ന്‍ പ്ര​​​മോ​​​ദ്, ജി​​​ബു ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ര്‍ പ്രാ​​​ഥ​​​മി​​​ക വി​​​ധി​​​നി​​​ര്‍​ണ​​​യ സ​​​മി​​​തി​​​യി​​​ലെ ര​​​ണ്ട് സ​​​ബ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ ചെ​​​യ​​​ര്‍​പേ​​​ഴ്സ​​​ണ്‍​മാ​​​രാ​​​യി​​​രി​​​ക്കും ഇ​​​രു​​​വ​​​രും അ​​​ന്തി​​​മ വി​​​ധി​​​നി​​​ര്‍​ണ​​​യ സ​​​മി​​​തി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി​​​രി​​​ക്കും.

പ്ര​​​കാ​​​ശ് രാ​​​ജ്, ര​​​ഞ്ജ​​​ന്‍ പ്ര​​​മോ​​​ദ്, ജി​​​ബു ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ര്‍​ക്കു പു​​​റ​​​മെ അ​​​ന്തി​​​മ വി​​​ധി​​​നി​​​ര്‍​ണ​​​യ സ​​​മി​​​തി​​​യി​​​ല്‍ ഡ​​​ബ്ബിം​​​ഗ് ആ​​​ര്‍​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി, പി​​​ന്ന​​​ണി ഗാ​​​യി​​​ക​ ഗാ​​​യ​​​ത്രി , സൗ​​​ണ്ട് ഡി​​​സൈ​​​ന​​​റും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ നി​​​തി​​​ന്‍ ലൂ​​​ക്കോ​​​സ്, തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ സ​​​ന്തോ​​​ഷ് ഏ​​​ച്ചി​​​ക്കാ​​​നം എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും.


ദേ​​​ശീ​​​യ അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​ക്ക​​​ളാ​​​യ ച​​​ല​​​ച്ചി​​​ത്ര​​​നി​​​രൂ​​​പ​​​ക​​​ന്‍ എം.​​​സി. രാ​​​ജ​​​നാ​​​രാ​​​യ​​​ണ​​​ന്‍, സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി.​​​സി. അ​​​ഭി​​​ലാ​​​ഷ്, ച​​​ല​​​ച്ചി​​​ത്ര​​​ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വും ക​​​വി​​​യു​​​മാ​​​യ വി​​​ജ​​​യ​​​രാ​​​ജ​​​മ​​​ല്ലി​​​ക, കെ.​​​ആ​​​ര്‍.​​​സു​​​ബാ​​​ല്‍, ഫി​​​ലിം എ​​​ഡി​​​റ്റ​​​ര്‍ കെ. ​​​രാ​​​ജേ​​​ഷ്, ച​​​ല​​​ച്ചി​​​ത്ര​​​ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വും എ​​​ഴു​​​ത്തു​​​കാ​​​രി​​​യു​​​മാ​​​യ ഡോ.​​​ഷം​​​ഷാ​​​ദ് ഹു​​​സൈ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് പ്രാ​​​ഥ​​​മി​​​ക വി​​​ധി​​​നി​​​ര്‍​ണ​​​യ​​​സ​​​മി​​​തി​​​യി​​​ലെ മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ള്‍.128 സി​​​നി​​​മ​​​ക​​​ളാ​​​ണ് അ​​​വാ​​​ര്‍​ഡി​​​ന് സ​​​മ​​​ര്‍​പ്പി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു രാ​​​വി​​​ലെ ജൂ​​​റി സ്ക്രീ​​​നിം​​​ഗ് ആ​​​രം​​​ഭി​​​ക്കും.