ഡോ. വി. രാജകൃഷ്ണനു പുരസ്കാരം
Sunday, October 5, 2025 1:57 AM IST
തൃശൂര്‍: തൃപ്രയാര്‍ ആസ്ഥാനമായുള്ള ബാലചന്ദ്രന് വടക്കേടത്ത് സ്മാരകസമിതി ഏര്‍പ്പെടുത്തിയ മികച്ച സാഹിത്യനിരൂപകനുള്ള പ്രഥമപുരസ്കാരം ഡോ. വി. രാജകൃഷ്ണന്.
അരലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. 19നു വൈകുന്നേരം നാലിന് സാഹിത്യഅക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അവാര്‍ഡ് സമ്മാനിക്കും.
ബാലചന്ദ്രന് വടക്കേടത്ത് അവസാനനാളുകളിലെഴുതിയ ‘മനുഷ്യവനങ്ങള്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.