താൻ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ലെന്ന് റിനി
Saturday, October 4, 2025 1:35 AM IST
കൊച്ചി: താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ലെന്നു റിനി ആൻ ജോർജ്. കെ.ജെ. ഷൈനിനു തന്നെ സിപിഎമ്മിലേക്കു ക്ഷണിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും റിനി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തനിക്കുനേരേയുണ്ടായ സൈബർ ആക്രമണങ്ങൾക്കു പിന്നാലെ സിപിഎം പറവൂരിൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തതിനെച്ചൊല്ലി ഉയർന്ന വിവാദങ്ങളോടു പ്രതികരിക്കുകയായിരുന്നു റിനി.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായല്ല പരിപാടിയിൽ പങ്കെടുത്തത്. തന്റേത് സ്ത്രീപക്ഷ നിലപാടാണ്. അതു സംസാരിക്കുന്നതിന് വേദിയൊരുങ്ങിയതുകൊണ്ടാണ് പറവൂരിലെ പരിപാടിക്കു പോയത്. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. തനിക്കറിയാവുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പ്രത്യാഘാതം താങ്ങില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നവർ ആർക്കൊപ്പം അതു നടത്തിയെന്നു വ്യക്തമാക്കണമെന്നും റിനി പറഞ്ഞു.