പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
Saturday, October 4, 2025 2:16 AM IST
പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. പുതുനഗരം ചെട്ടിയത്തുകുളന്പ് ബ്രാഞ്ച് സെക്രട്ടറി പുതുനഗരം വാരിയത്തുകുളം എൻ. ഷാജി (35)യാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.
കൊടുവായൂരിൽ കായിക ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് ഷാജി. ജേഴ്സി വാങ്ങാൻ കടയിലെത്തിയ പത്താംക്ലാസ് വിദ്യാർഥിയെയാണ് ഇയാൾ ഉപദ്രവിച്ചത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പോലീസ് കേസെടുത്തു.
പ്രാഥമിക അന്വേഷണത്തിനുശേഷമാണ് പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തെത്തുടർന്ന് ഷാജിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി സിപിഎം അറിയിച്ചു.