രമ്യമായി പരിഹരിക്കണം: ജോസ് കെ. മാണി
Saturday, October 4, 2025 1:35 AM IST
കോട്ടയം: ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിലും വിദ്യാഭ്യാസ വകുപ്പിലും ഇടപെടുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി.
കേരള കോണ്‍ഗ്രസ്-എം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കോടതിവിധി എന്തായാലും ഈ പ്രശ്നത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്-എം നിയമസഭ കക്ഷി മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും നേരില്‍ കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.