‘ഒറ്റ’ മികച്ച നാടകം
Saturday, October 4, 2025 1:35 AM IST
തൃശൂർ: ജോസ് ആലുക്കാസ് എവർ റോളിംഗ് ട്രോഫിക്കുവേണ്ടി തൃശൂർ ആർട്സ് സൊസൈറ്റി (ടാസ്) സംഘടിപ്പിച്ച പ്രഫഷണൽ നാടകോത്സവത്തിൽ മികച്ച നാടകമായി കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ ‘ഒറ്റ’ തെരഞ്ഞെടുക്കപ്പെട്ടു. ‘ഒറ്റ’യുടെ സംവിധായകൻ രാജേഷ് ഇരുളമാണ് മികച്ച സംവിധായകൻ.
തിരുവനന്തപുരം നവോദയയുടെ ‘സുകുമാരി’ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരം നേടി. മികച്ച രണ്ടാമത്തെ സംവിധായകനായി ‘സുകുമാരി’യുടെ സംവിധായകൻ രാജീവൻ മമ്മിളിയെ തെരഞ്ഞെടുത്തു.
മികച്ച നടനായി ടോണി പേരാമംഗലം, രണ്ടാമത്തെ നടനായി ശ്രീലൻ കലവൂർ, മികച്ച നടിയായി സുചി ഗോപിക, മികച്ച രണ്ടാമത്തെ നടിയായി സന്ധ്യ കലാമണ്ഡലം, ഹാസ്യനടനായി ശിവൻ ആനവിഴുങ്ങി, രണ്ടാമത്തെ ഹാസ്യനടനായി അജി തൃശൂർ എന്നിവരെയും തെരഞ്ഞെടുത്തു. രംഗപടത്തിനുള്ള പുരസ്കാരം ആർട്ടിസ്റ്റ് സുജാതനും സമ്മാനിച്ചു.
വിജയികൾക്കുള്ള പുരസ്കാരങ്ങൾ ജോസ് ആലുക്ക, ഡോ. സോജൻ വി. അവറാച്ചൻ, സിനിമാ സംവിധായകൻ ജിസ് ജോയ് എന്നിവർ നൽകി.