വിദ്യാഭ്യാസമന്ത്രി പദവിയുടെ മഹത്വം മറക്കുന്നു: കെസിഎഫ്
Saturday, October 4, 2025 1:35 AM IST
കൊച്ചി: വിദ്യാഭ്യാസമന്ത്രിയുടെ വാക്കും പ്രവൃത്തികളും പദവിയുടെ മഹത്വം മറന്നുള്ളതാണെന്ന് കേരള കാത്തലിക് ഫെഡറേഷൻ (കെസിഎഫ്). മന്ത്രിയുടെ പ്രസ്താവന പലതും വസ്തുതാവിരുദ്ധവും ധാര്ഷ്ട്യയം നിറഞ്ഞതുമാണ്.
എക്കാലവും എല്‍ഡിഎഫിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചവരാണ് സമരരംഗത്തുള്ളതെന്ന മന്ത്രിയുടെ പ്രതികരണം വിവേചനരഹിതമായി ആളുകള്‍ക്കു സേവനം ചെയ്യുമെന്ന സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണെന്നും കെസിഎഫ് കുറ്റപ്പെടുത്തി.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയില്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, അഡ്വ. ബിജു കുണ്ടുകുളം, പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, അഡ്വ. ഷെറി ജെ. തോമസ്, എസ്.ആർ. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.