ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്നയാളെ കാണാതായി
Friday, October 3, 2025 6:09 AM IST
പിറവം: മൂവാറ്റുപുഴയാറില്‍ രാമമംഗലം ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു, ഒരാളെ കാണാതായി.
ചോറ്റാനിക്കര എരുവേലി വട്ടപ്പറമ്പ് കവലയ്ക്കു സമീപം ഞാറ്റുംകാലയില്‍ ആല്ബിൻ ഏലിയാസാണ് (21) മരിച്ചത്. ഒഴുക്കില്‍പ്പെട്ട വയനാട് മാനന്തവാടി ഇടംകുനി നാരായണന്റെ മകന് അര്‍ജുനുവേണ്ടി ഫയര്‍ഫോഴ്സും സ്കൂബാ ടീമും തെരച്ചില്‍ തുടരുകയാണ്. പൂത്തൃക്ക സ്വദേശിയായ സുഹൃത്ത് ഉള്‍പ്പെടെ മൂന്നു പേരാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ രാമമംഗലം ക്ഷേത്രം ആറാട്ടുകടവിലെത്തിയത്.
രണ്ടു പേര് ഒഴുക്കില്‍പ്പെട്ട വിവരം മൂന്നാമനാണ് രാമമംഗലം പോലീസില്‍ അറിയിച്ചത്.
ഏലിയാസ് - സോയ ദമ്പതികളുടെ മകനാണ് മരിച്ച ആല്ബിന്. സഹോദരന്: അലന്. സംസ്കാരം പിന്നീട്.