രാജ്യത്ത് മാധ്യമപ്രവർത്തനം വെല്ലുവിളി നേരിടുന്നു: മുഖ്യമന്ത്രി
Wednesday, October 1, 2025 12:35 AM IST
തിരുവനന്തപുരം: രാജ്യത്ത് മാധ്യമപ്രവർത്തനം വെല്ലുവിളിനേരിടുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മീഡിയ അക്കാദമിയുടെ മാധ്യമോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
തെറ്റായ ഭരണനയത്തെ വിമർശിച്ചാൽ രാജ്യദ്രോഹമാണെന്ന വ്യാഖ്യാനമാണ്. രാജ്യം അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങളിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ വർഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുന്നു.
ഭരണസംവിധാനത്തിനെതിരേ ഉയരുന്ന എതിർപ്പിന്റെയും വിമർശനങ്ങളുടെയും സ്വരങ്ങളെ കൈയൂക്കിന്റെ ഭാഷയിൽ കൈകാര്യം ചെയ്യുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ പലസ്തീനോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫെസ്റ്റിവലിലെ ഡെലിഗേറ്റുകൾ ഒപ്പിട്ട ഐക്യദാർഢ്യരേഖ മുഖ്യമന്ത്രി ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷിന് കൈമാറി.