വിദ്യാഭ്യാസ മന്ത്രി നടത്തിയത് സത്യപ്രതിജ്ഞയുടെ ലംഘനം: കെഎടിസി
Wednesday, October 1, 2025 12:35 AM IST
കോഴിക്കോട്: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നടത്തുന്ന പ്രസ്താവനകള്‍ പച്ചയായ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവ് (കെഎടിസി).
എന്‍എസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് അവര്‍ക്കു മാത്രമാണ് ബാധകമെന്ന മന്ത്രിയുടെ നിലപാട് തെറ്റിദ്ധാരണയുണ്ടാക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്. ഈ സാഹചര്യത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നും കെഎടിസി ആവശ്യപ്പെട്ടു.