വണ്ടൂരിൽ മൂന്നു പേർക്ക് മലന്പനി സ്ഥിരീകരിച്ചു
Tuesday, September 30, 2025 2:01 AM IST
വണ്ടൂർ: മലപ്പുറം ജില്ലയിലെ വണ്ടൂരിൽ ഇതരസംസ്ഥാനക്കാരായ മൂന്നു പേർക്ക് മലന്പനി സ്ഥിരീകരിച്ചു. വണ്ടൂർ അന്പലപ്പടിയിൽ താമസിക്കുന്ന ഏഴു വയസുകാരൻ ഉൾപ്പെടെ കുടുംബത്തിലെ മൂന്നു പേർക്കാണ് മലന്പനി സ്ഥിരീകരിച്ചത്.
ഉത്തർപ്രദേശ് സ്വദേശിയും കുടുംബവും നാട്ടിൽ പോയി വണ്ടൂരിൽ മടങ്ങിയെത്തിയതിനുശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ അന്പലപ്പടിയിലെ വാടക ക്വാർട്ടേഴ്സിലാണു താമസിക്കുന്നത്.കഴിഞ്ഞ 22ന് 71 വയസുകാരനായ പിതാവിനാണ് ആദ്യം രോഗം ബാധിച്ചത്. 25ന് മരുമകൾക്കും 27ന് ഏഴ് വയസുകാരനും രോഗം പിടിപ്പെട്ടു.