പ്രമേഹരോഗികൾ കൂടുന്നെന്നു പഠനം
Tuesday, September 30, 2025 2:00 AM IST
കൊച്ചി: രാജ്യത്തു പ്രമേഹരോഗികളുടെ എണ്ണം വർധിക്കുന്നതായി പഠനം. ലോക ഹൃദയദിനത്തോടനുബന്ധിച്ച് ന്യൂബര്‍ഗ് ഡയഗ്നോസ്റ്റിക്സ് യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന ഹൃദയ-മെറ്റബോളിക് അപകടസാധ്യതയെക്കുറിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലോകമെമ്പാടുമുള്ള ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ ഏകദേശം അഞ്ചിലൊന്നും ഇന്ത്യയിലാണ്. യുവജനങ്ങളില്‍ ഏകദേശം 11 ശതമാനം പേര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യതയുണ്ട്.
ഇതിനുള്ള രണ്ട് പ്രധാന കാരണങ്ങള്‍ പ്രമേഹവും കൊളസ്ട്രോളിന്റെ അളവിലുള്ള മാറ്റവുമാണ്. ഇവ രണ്ടും യുവജനങ്ങളില്‍ ഹൃദയരോഗങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.