തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി-​​​വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീ​​​മി​​​ന്‍റെ (എ​​​ൻ​​​എ​​​സ്എ​​​സ്) പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഇ​​​നി പൂ​​​ർ​​​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ലാ​​​കും. ഇ​​​തി​​​നാ​​​യി കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ & ടെ​​​ക്നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) ഓ​​​ണ്‍​ലൈ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് പോ​​​ർ​​​ട്ട​​​ലു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കി.

1529 യൂ​​​ണി​​​റ്റു​​​ക​​​ളു​​​ള്ള ഹ​​​യ​​​ർ സെ​​​ക്ക​​​ന്‍ഡറി വി​​​ഭാ​​​ഗ​​​ത്തി​​​ന്, എ​​​ന്ന ഡൊ​​​മൈ​​​നി​​​ലും ആ​​​ണ് പോ​​​ർ​​​ട്ട​​​ലു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഈ ​​​അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷം മു​​​ത​​​ൽ ര​​​ണ്ട് ല​​​ക്ഷ​​​ത്തോ​​​ളം കു​​​ട്ടി​​​ക​​​ൾ അം​​​ഗ​​​ങ്ങ​​​ളാ​​​യു​​​ള്ള എ​​​ൻ​​​എ​​​സ്എ​​​സ് യൂ​​​ണി​​​റ്റു​​​ക​​​ളു​​​ടെ ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഇ​​​തോ​​​ടെ പൂ​​​ർ​​​ണ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യി മാ​​​റും.

പു​​​തി​​​യ എ​​​ൻ​​​എ​​​സ്എ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റ​​​ത്തി​​​ലൂ​​​ടെ സ്കൂ​​​ളി​​​ലെ എ​​​ൻ​​​എ​​​സ്എ​​​സ് പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്ക് (പി.​​​ഒ) ആ​​​ക്‌​​​ഷ​​​ൻ പ്ലാ​​​നി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ എ​​​ല്ലാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും നേ​​​രി​​​ട്ട് ഷെ​​​ഡ്യൂ​​​ൾ ചെ​​​യ്യാ​​​ൻ ക​​​ഴി​​​യും. ഓ​​​രോ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ​​​യും ഹാ​​​ജ​​​ർ പി​​​ഒ​​​യ്ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്കും. എ​​​ൻ​​​എ​​​സ്എ​​​സ് വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രു​​​ടെ യൂ​​​ണി​​​റ്റ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ, ക​​​മ്യൂ​​​ണി​​​റ്റി ക്യാ​​​ന്പ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, ത​​​ന​​​ത് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ൾ ഇ​​​നി പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ന​​​ട​​​ത്താം. ഓ​​​രോ യൂ​​​ണി​​​റ്റി​​​ന്‍റെ​​​യും ക്യാ​​​ന്പ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം, ഇ​​​ന്‍റ​​​ർ-​​​ഡി​​​സ്ട്രി​​​ക്ട് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം തു​​​ട​​​ങ്ങി​​​യ​​​വ ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ- സം​​​സ്ഥാ​​​ന ചു​​​മ​​​ത​​​ല​​​ക്കാ​​​ർ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​നി സി​​​സ്റ്റം വ​​​ഴി ന​​​ട​​​ത്താ​​​നാ​​​കു​​​മെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത.

കാ​​​ഷ് ബു​​​ക്ക് ഉ​​​ൾ​​​പ്പെടെ മു​​​ഴു​​​വ​​​ൻ ര​​​ജി​​​സ്റ്റ​​​റു​​​ക​​​ളും മാ​​​ന്വ​​​ൽ രീ​​​തി​​​യി​​​ൽനി​​​ന്ന് മാ​​​റി പൂ​​​ർ​​​ണ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി​​​യാ​​​ക്കാ​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ൽ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ പി​​​ഒ മാ​​​ർ​​​ക്ക് വി​​​പു​​​ല​​​മാ​​​യ ഫി​​​സി​​​ക്ക​​​ൽ ര​​​ജി​​​സ്റ്റ​​​ർ സൂ​​​ക്ഷി​​​ക്ക​​​ലും ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​നും ഒ​​​ഴി​​​വാ​​​ക്കാ​​​നും അ​​​വ​​​രു​​​ടെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഭാ​​​രം കാ​​​ര്യ​​​മാ​​​യി കു​​​റ​​​യ്ക്കാ​​​നും സാ​​​ധി​​​ക്കും.


വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രെ​​​യും യൂ​​​ണി​​​റ്റി​​​നെ​​​യും അ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നങ്ങ​​​ളെ​​​യും സം​​​ബ​​​ന്ധി​​​ച്ച സ​​​മ​​​ഗ്ര​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കും പി​​​ഒയ്ക്കും ​​​കാ​​​ണാ​​​നും പ്രി​​​ന്‍റ് ചെ​​​യ്യാ​​​നും ക​​​ഴി​​​യും. യൂ​​​ണി​​​റ്റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ സ്കൂ​​​ൾ​​​വി​​​ക്കി പ്ലാ​​​റ്റ്ഫോ​​​മി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​നും കൈ​​​റ്റ് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ലൂ​​​ടെ എ​​​ൻ​​​എ​​​സ്എ​​​സ് വോ​​​ള​​​ന്‍റിയ​​​ർ​​​മാ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ല്ലാ​​​വ​​​ർ​​​ക്കും കാ​​​ണാ​​​ൻ ക​​​ഴി​​​യും.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പ്ര​​​തി​​​വ​​​ർ​​​ഷം 1.8 ല​​​ക്ഷം കു​​​ട്ടി​​​ക​​​ളു​​​ള്ള ’ലി​​​റ്റി​​​ൽ കൈ​​​റ്റ്സ് ’ ഐ​​​ടി ക്ല​​​ബ്ബു​​​ക​​​ൾ​​​ക്ക് നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പൂ​​​ർ​​​ണ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ എ​​​ൻ​​​എ​​​സ്എ​​​സ് യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്കും ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്. കു​​​ട്ടി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ത​​​ൽ ഹാ​​​ജ​​​ർ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ൽ, ക്യാ​​​ന്പു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്ക​​​ൽ, സാ​​​ന്പ​​​ത്തി​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ൽ, ഗ്രേ​​​ഡിം​​​ഗും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണ​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ലി​​​റ്റി​​​ൽ കൈ​​​റ്റ്സ് ക്ല​​​ബ്ബു​​​ക​​​ൾ​​​ക്ക് നി​​​ല​​​വി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി​​​യാ​​​ണ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. ഈ ​​​സം​​​വി​​​ധാ​​​നം മ​​​റ്റു ക്ലബ്ബു​​​ക​​​ൾ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ പൊ​​​തുവി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

പോ​​​ർ​​​ട്ട​​​ൽ എ​​​ളു​​​പ്പ​​​ത്തി​​​ൽ മ​​​ന​​​സി​​​ലാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​നാ​​​യി വി​​​ശ​​​ദ​​​മാ​​​യ വീ​​​ഡി​​​യോ ട്യൂ​​​ട്ടോ​​​റി​​​യ​​​ലും ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യു​​​ള്ള ഡോ​​​ക്കു​​​മെ​​​ന്‍റേ​​​ഷ​​​നും പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കൈ​​​റ്റി​​​ന്‍റെ ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ൾ വ​​​ഴി എ​​​ല്ലാ പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​ൻ ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് കൈ​​​റ്റ് സി​​​ഇ​​​ഒ കെ. ​​​അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു. എ​​​ല്ലാ എ​​​ൻ​​​എ​​​സ്എ​​​സ്. യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്കും പോ​​​ർ​​​ട്ട​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും സു​​​ഗ​​​മ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് കൈ​​​റ്റ് സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.