മംഗളൂരുവിൽനിന്ന് കേരളം വഴി ചെന്നൈക്ക് സ്പെഷൽ ട്രെയിൻ
Sunday, September 28, 2025 12:16 AM IST
കൊല്ലം: ഉത്സവകാല തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി മംഗളുരുവിൽനിന്ന് കേരളം വഴി ചെന്നൈയിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ.
മംഗളുരു സെൻട്രൽ - ഡോ. എംജിആർ ചെന്നൈ സെൻട്രൽ സ്പെഷൽ ട്രെയിൻ (06006) മംഗളുരുവിൽ നിന്ന് നാളെ രാത്രി 11 ന് പുറപ്പെട്ട് 30 ന് വൈകുന്നേരം 4.30 ന് ചെന്നൈയിൽ എത്തും.തിരികെയുള്ള സർവീസ് ( 06005) ചെന്നൈയിൽ നിന്ന് 30 ന് രാത്രി 7.30 ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 ന് മംഗളുരു സെൻട്രലിൽ എത്തും.
ഏസി ടൂടയർ ഒന്ന്, ഏസി ത്രീ ടയർ - രണ്ട്, സ്ലീപ്പർ ക്ലാസ് -15 , അംഗപരിമിതർക്കായി സെക്കന്റ് ക്ലാസ് - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
കാസർഗോഡ്, കാഞ്ഞങ്ങാട്, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. തുടർന്ന് കോയമ്പത്തൂർ വഴിയാണ് ട്രെയിൻ ചെന്നൈയ്ക്ക് പോകുന്നത്. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.