മുനമ്പം കേസ് ഒമ്പതിന്
Sunday, September 28, 2025 12:16 AM IST
കോഴിക്കോട്: മുനമ്പം വഖഫ് കേസില്‍ തുടര്‍വാദം കേള്‍ക്കുന്നത് വഖഫ് ട്രൈബ്യൂണല്‍ ഒക്ടോബര്‍ ഒമ്പതിലേക്കു മാറ്റി.
അന്ന് എറണാകുളത്തു നടക്കുന്ന ക്യാമ്പ് സിറ്റിംഗില്‍ കേസ് പരിഗണിക്കും. ഹൈക്കോടതി ഉത്തരവിനുശേഷം കേസില്‍ പുതുതായി മുനമ്പം ഭൂസംരക്ഷണ സമിതിയടക്കം ആറു ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നു.
വഖഫ് ബോര്‍ഡ് ചില കാര്യങ്ങളില്‍ മറുപടി നല്‍കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ആ അപേക്ഷകള്‍ പരിഗണിക്കാന്‍ പറ്റില്ലെന്നാണു ബോര്‍ഡ് നിലപാട്.