സുരേഷ് ഗോപിക്കെതിരായ വ്യാജവോട്ട് കേസ് അട്ടിമറിക്കാൻ പോലീസ് ഗൂഢാലോചനയെന്ന് ടി.എൻ. പ്രതാപൻ
Saturday, September 27, 2025 2:25 AM IST
തൃശൂർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ബിജെപി നടത്തിയ വ്യാപകമായ കൃത്രിമത്വത്തിന്റെ പ്രഥമതെളിവായ സുരേഷ് ഗോപിയുടെയും കുടുംബാംഗങ്ങളുടെയും വ്യാജവോട്ട് ചേർക്കൽ സംബന്ധിച്ച കേസ് അട്ടിമറിക്കാൻ പോലീസ് ഗൂഢാലോചന നടത്തുകയാണെന്നു കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും പരാതിക്കാരനുമായ ടി.എൻ. പ്രതാപൻ ആരോപിച്ചു.
സുരേഷ് ഗോപിയെയും സംഘത്തെയും സഹായിക്കുന്നതിനുവേണ്ടിയാണു പോലീസിന്റെ തലപ്പത്തുള്ളവർ പ്രവർത്തിച്ചിട്ടുള്ളതെന്നും പ്രതാപൻ ആരോപിച്ചു.