ജല അഥോറിറ്റിയുടെ 161 സംഭരണികള്‍ ഉപയോഗശൂന്യം
Saturday, September 27, 2025 2:24 AM IST
കൊച്ചി: സംസ്ഥാനത്ത് ജല അഥോറിറ്റിയുടെ ഉടമസ്ഥതയിലുള്ളത് 161 ഉപയോഗ ശൂന്യമായ ജലസംഭരണി ടാങ്കുകള്‍. പഴക്കംമൂലം അപകടാവസ്ഥയിലായ ഈ ടാങ്കുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
ജലസേചന വകുപ്പിന്റെ കണക്കുകള്‍പ്രകാരം ഉപയോഗശൂന്യമായ ജലസംഭരണി ടാങ്കുകള്‍ കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്. ഇവിടെ 27 ടാങ്കുകളാണ് ഉപയോഗശൂന്യമായിട്ടുള്ളത്. രണ്ടാംസ്ഥാനത്തുള്ള പാലക്കാട് ജില്ലയില്‍ 22 ടാങ്കുകളും ആലപ്പുഴ ജില്ലയില്‍ 20 ടാങ്കുകളുമാണ് ഉപയോഗശൂന്യമായിട്ടുള്ളത്.
തിരുവനന്തപുരം- 14, ഇടുക്കി- 13, കണ്ണൂര്‍- 11, കാസര്‍ഗോഡ്-10, മലപ്പുറം- ഒമ്പത്, തൃശൂര്‍, കൊല്ലം, കോട്ടയം- എട്ട്, വയനാട്- ഏഴ്, കോഴിക്കോട്- നാല് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഉപയോഗശൂന്യമായ ജലസംഭരണിയുടെ കണക്കുകള്‍. പത്തനംതിട്ട ജില്ലയിലെ ജലസംഭരണികളെല്ലാം ഉപയോഗയോഗ്യമാണ്.