എന്‍എസ്എസ് പൊതുയോഗം നാളെ
Friday, September 26, 2025 1:26 AM IST
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2025 മാര്‍ച്ച് 31-ാം തീയതിയിലെ ബാക്കിപത്രവും 2024-2025 സാമ്പത്തികവര്‍ഷത്തെ വരവുചെലവു കണക്കും ഇന്‍കം ആന്‍ഡ് എക്സ്പെന്റിച്ചര്‍ സ്റ്റേറ്റ്മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗം നാളെ രാവിലെ 11.30ന് പെരുന്നയിലുളള എന്‍എസ്എസ് പ്രതിനിധിസഭാ മന്ദിരത്തില്നടത്തുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ അറിയിച്ചു.