കോണ്‍ഗ്രസിനും ബിജെപിക്കുമെതിരേ വിമര്‍ശനവുമായി എന്‍എസ്എസ്
Thursday, September 25, 2025 2:31 AM IST
ചങ്ങനാശേരി: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം രാഷ്ട്രീയവത്കരിച്ചത് കോണ്‍ഗ്രസും ബിജെപിയുമാണെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാര്നായര്.
വിശ്വാസപ്രശ്നത്തിലെ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. വിശ്വാസപ്രശ്നത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ ഇവര്‍ പരിഗണിക്കുന്നില്ല.
ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല. വിശ്വാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്നു പറഞ്ഞിട്ട് അതും പാലിച്ചില്ല. വിശ്വാസികളോടൊപ്പമുണ്ടാകുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞ വാക്കുകള്‍ പാലിക്കുന്ന നിലപാടാണ് കാണുന്നതെന്നും എന്‍എസ്എസ് ജനറല്‍സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.