ഡോ. ബി. അശോകിന്റെ സ്ഥലംമാറ്റം: എതിര്‍കക്ഷി സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കി
Wednesday, September 24, 2025 1:49 AM IST
കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. ബി. അശോകിന്റെ സ്ഥലംമാറ്റം ചോദ്യം ചെയ്യുന്ന ഹര്‍ജിയിലെ എതിര്‍കക്ഷി സ്ഥാനത്തുനിന്ന് ഗവര്‍ണറെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നീക്കം ചെയ്തു.
ഗവര്‍ണര്‍ക്കുവേണ്ടി അഭിഭാഷകന് ഹാജരായി കക്ഷി ചേര്‍ത്താല്‍ വാദം നടത്താന്‍ തയാറാണെന്ന് അറിയിച്ചെങ്കിലും ഹര്‍ജിയില്‍ ഗവര്‍ണര്‍ക്കുള്ള താത്പര്യമെന്തെന്ന് ട്രൈബ്യൂണല്‍ വാക്കാല്‍ ആരാഞ്ഞു. തുടര്‍ന്ന് ഗവര്‍ണറെ കക്ഷിസ്ഥാനത്തുനിന്ന് നീക്കം ചെയ്യാമെന്ന് അശോകിന്റെ അഭിഭാഷകതന്നെ അറിയിക്കുകയായിരുന്നു.
ഗവര്‍ണറെ കക്ഷിചേര്‍ത്ത നടപടി കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ നല്കിയ ഹർജിയില്‍ സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു.
അശോകിനെ കെടിഡിഎഫ്സി ചെയര്മാന് സ്ഥാനത്തേക്കു മാറ്റിയ നടപടി സ്റ്റേ ചെയ്തുള്ള ഇടക്കാല ഉത്തരവ് നിലനില്‍ക്കേ, പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചെങ്കിലും അതും സിഎടി സ്റ്റേ ചെയ്തിരുന്നു. ഈ രണ്ട് ഇടക്കാല ഉത്തരവുകള്ക്കെതിരേയാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടു കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജി 29നും ബി. അശോകിന്റെ ഹര്‍ജികള്‍ 30നും പരിഗണിക്കും.