കൊച്ചി സ്പോര്‍ട്സ് സിറ്റി പദ്ധതി ഉദ്ഘാടനം ചെയ്തു
Wednesday, September 24, 2025 1:49 AM IST
കൊച്ചി: സ്റ്റുഡന്റ്സ് വേള്‍ഡ് കപ്പ് കൗണ്‍സിലിന്റെ കൊച്ചി സ്പോര്‍ട്സ് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം ലെ മെറിഡിയന് കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി മുന്‍ ജഡ്ജിയും ലോ കമ്മീഷന് ചെയര്‍മാനുമായ ജസ്റ്റീസ് ദിനേശ് മഹേശ്വരി നിർവഹിച്ചു.
കൊച്ചി സ്പോര്‍ട്സ് സിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനവും നിര്‍മാണോദ്ഘാടനവും നടന്ന ചടങ്ങില്‍ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനും സ്റ്റുഡന്റ്സ് വേള്‍ഡ് കപ്പ് കൗണ്‍സിലിന്റെ പ്രസിഡന്റുമായ അരുണേശ്വര് ഗുപ്ത, എസ്ഡബ്ല്യുസിസി സെക്രട്ടറിയും എസ്ഡബ്ല്യുസിജി സിഇഒയുമായ രാജീവ്കുമാര്‍ ചെറുവാര, മാലദ്വീപ് കായികമന്ത്രി ഡോ. അബ്ദുള്ള റാഫ്യു, സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനും എസ്ഡബ്ല്യുസിസി വൈസ് പ്രസിഡന്റുമായ ആര്. സന്താനകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. പത്മശ്രീ, അര്‍ജുന, ധ്യാന്‍ചന്ദ് പുരസ്കാരങ്ങള്‍ നേടിയ കായികതാരങ്ങളെ ചടങ്ങില്‍ ആദരിച്ചു.
അജിനോറ ഗ്രൂപ്പിന് ചടങ്ങില്‍ എസ്ഡബ്ല്യുസിസിയുടെ ഫ്രാഞ്ചൈസിയും ഡോണ്‍ബോസ്കോ സ്കൂള്‍, ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, നൈപുണ്യ പബ്ലിക് സ്കൂള്‍, ആല്‍വാസ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന് എന്നിവയ്ക്ക് എസ്ഡബ്ല്യുസിസിയുടെ സമ്മതപത്രവും കൈമാറി.