ആശമാരുടെ പ്രതിഫലം: റിപ്പോർട്ട് ലഭിച്ചെന്നു സർക്കാർ
Wednesday, September 24, 2025 1:49 AM IST
കൊച്ചി: ആശാ വർക്കർമാരുടെ പ്രതിഫല വർധനയുൾപ്പെടെ പരിഗണിച്ച് വനിതാ- ശിശുക്ഷേമ സമിതി തയാറാക്കിയ റിപ്പോർട്ട് ലഭിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. ഇതു പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ആശാ വർക്കർമാരുടെ സമരം തീർക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടന ഉൾപ്പെടെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.
തുടർനടപടിയുടെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാർ സമയം തേടി. ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജികൾ ഒക്ടോബർ 14ന് പരിഗണിക്കും.