‘വിഷജന്തു’ പരാമര്‍ശം: രാജ്മോഹന്‍ ഉണ്ണിത്താനെ കുറ്റവിമുക്തനാക്കി
Tuesday, September 23, 2025 2:03 AM IST
ചേര്‍ത്തല: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയെ വിഷജന്തു എന്നു വിളിച്ച് പരിഹസിച്ച് അപമാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെതിരേ ചേര്‍ത്തല കോടതിയില്‍ നല്കിയ പരാതിയില്‍ രാജ്മോഹന്‍ ഉണ്ണിത്താനെ കോടതി കുറ്റവിമുക്തനാക്കി.
2017-ലെ ഒരു ചാനല്‍ ചര്‍ച്ചക്കിടയിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം ഉണ്ടാകുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ചാനലിന്റെ അധികൃതരെയും പ്രതിയാക്കിയാണ് ചേര്‍ത്തല കോടതിയില്‍ കെ.പി. ശശികല മാനനഷ്ടക്കേസിനു ഫയല്‍ ചെയ്തത്.
കേസില്‍ ചേര്‍ത്തല നഗരസഭയിലെ രണ്ട് ബിജെപി കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവരെ ഹാജരാക്കി തെളിവെടുപ്പ് നടത്തിയെങ്കിലും കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ഷെറിന് കെ ജോര്‍ജ് ഈ കേസിലെ പ്രതിയായ രാജ്മോഹന്‍ ഉണ്ണിത്താനെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സി.വി.തോമസ് കോടതിയില്‍ ഹാജരായി.