ലൈംഗികത നടുറോഡിലേക്ക് വലിച്ചിഴയ്ക്കാനുള്ളല്ല: ഷൈൻ
Sunday, September 21, 2025 1:02 AM IST
പറവൂർ: സ്ത്രീ–പുരുഷ ലൈംഗികത നടുറോഡിലേക്ക് വലിച്ചിഴയ്ക്കാനുള്ളതല്ലെന്നു കെ.ജെ. ഷൈൻ. ജവഹർലാൽ നെഹ്റു മകൾക്കയച്ച കത്തുകൾ എല്ലാവരും വായിക്കണം. സംസ്കാരം എന്താണെന്ന് അതിൽ പറയുന്നുണ്ട്. ലളിതമായി പണ്ഡിറ്റ് നെഹ്റു പറഞ്ഞ കാര്യങ്ങൾ മനസിലാകാത്തവർക്ക് പഠനക്ലാസുകൾ വയ്ക്കണം.
സ്ത്രീയോ പുരുഷനോ എന്നല്ല ഒരു മനുഷ്യനെയും മോശമായി ചിത്രീകരിക്കാൻ പാടില്ല. കോൺഗ്രസ് എന്ന പ്രസ്ഥാനം ഇവിടെയുണ്ടാകണം. എന്താണു സ്ത്രീയുടെ സ്ഥാനമെന്ന് ഇഎംഎസും പറയുന്നുണ്ട്. എല്ലാ രംഗത്തും സ്ത്രീകൾ ഉയർന്നുവരണമെന്നും കെ.ജെ. ഷൈൻ പറഞ്ഞു.
പോലീസ് സംവിധാനം ഉണർന്നുപ്രവർത്തിച്ചു. കേരളത്തിലെ സ്ത്രീ എന്നനിലയിൽ അഭിമാനമുണ്ട്. മാധ്യമങ്ങളടക്കം പിന്തുണച്ചു. പുരുഷനോ സ്ത്രീയോ എന്നല്ല ഒരു മനുഷ്യനെയും മോശമായി ചിത്രീകരിക്കാൻ പാടില്ല. കിട്ടിയ എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ടെന്നും കെ.ജെ. ഷൈൻ പറഞ്ഞു.