സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ
Sunday, September 21, 2025 1:02 AM IST
കണ്ണൂർ: സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അഞ്ചാമത് സംസ്ഥാന സമ്മേളനം 22,23 തിയതികളിൽ കണ്ണൂർ ചേംബർ ഹാളിൽ നടക്കും.
23ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. 22 ന് വൈകുന്നേരം ജനാധിപത്യം: പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തിൽ സെമിനാർ നടക്കും. മാധ്യമ വിദഗ്ധൻ ആർ. രാജഗോപാൽ വിഷയം അവതരിപ്പിക്കും.
ന്യൂ ഇന്ത്യൻ എക്സ്പ്രസ് മുൻ റസിഡന്റ് എഡിറ്റർ എൻ.മാധവൻകുട്ടി, കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാൾ, ബിജെപി ദേശീയ സമിതിയംഗം സി.കെ. പദ്മനാഭൻ, മാധ്യമ പ്രവർത്തകൻ എം.വി. നികേഷ് കുമാർ എന്നിവർ പ്രഭാഷണം നടത്തും. എഴുത്തുകാരനും മാതൃഭൂമി മുൻ ന്യൂസ് എഡിറ്ററുമായ കെ.ജി. ജ്യോതിർഘോഷ് മോഡറേറ്ററാകും.
23ന് രാവിലെ 10ന് ചേംബർ ഹാളിൽ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.