ഫാ. റോയി മാത്യു വടക്കേല്‍ വീണ്ടും ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെംബർ
Sunday, September 21, 2025 1:02 AM IST
തിരുവനന്തപുരം: ക്ഷേമസ്ഥാപനങ്ങളുടെ ഉന്നമനത്തിനായി 28 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാ. റോയി മാത്യു വടക്കേല്‍ കേരള സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെംബറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്മാരക ഹാളില്‍ നടന്ന യോഗത്തിൽ കേരളത്തിലെ 1500ലധികം ക്ഷേമസ്ഥാപനങ്ങളില്നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
ഇത് മൂന്നാം തവണയാണ് ഫാ. റോയി കണ്ട്രോള് ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. റോയി രൂപതയിലെ ക്ഷേമസ്ഥാപനങ്ങളുടെ ഡയറക്ടറും ചെങ്കല്‍19-ാം മൈലിലുള്ള എയ്ഞ്ചല്‍സ് വില്ലേജ് സ്ഥാപകനും ഡയറക്ടറുമാണ്.