റീജണൽ ഫയർ ഓഫീസിൽ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം വിജിലൻസ് പിടിച്ചെടുത്തു
Saturday, September 20, 2025 1:23 AM IST
പാലക്കാട്: റീജണൽ ഫയർ ഓഫീസിൽ വിജിലൻസ് മിന്നൽപരിശോധന നടത്തി. കണക്കിൽപ്പെടാത്ത 13,590 രൂപ പിടിച്ചെടുത്തു.
ഫയർ എൻഒസി നൽകാൻ റീജണൽ ഫയർ ഓഫീസർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന.
പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ ചുമതലയുള്ള പാലക്കാട് റീജണൽ ഫയർ ഓഫീസിലെ റീജണൽ ഫയർ ഓഫീസറായ കെ.കെ. ഷിജു ഇടനിലക്കാർ മുഖേനയും മറ്റും വ്യാപകമായി വൻതുക കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഓഫീസിൽനിന്ന് തുക പിടിച്ചെടുക്കുകയായിരുന്നു.