പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ 24 മണിക്കൂറും പ്രവർത്തിക്കേണ്ടതില്ല: കോടതി
Friday, September 19, 2025 1:45 AM IST
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതില്ലെന്നും പ്രവൃത്തിസമയത്തു മാത്രം തുറന്നുനല്‍കിയാല്‍ മതിയെന്നും ഹൈക്കോടതി.
സംസ്ഥാനത്തെ ദേശീയപാതയോരങ്ങളിലെ എല്ലാ പെട്രോളിയം റീട്ടെയില്‍ ഔട്ട്ലറ്റുകളിലും ശുചിമുറികള്‍ 24 മണിക്കൂറും പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കണമെന്നു നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ജസ്റ്റീസുമാരായ അമിത് റാവല്‍, പി.വി. ബാലകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണു പരിഷ്കരിച്ചത്.