മൂന്നാം ക്ലാസുകാരൻ അഹാൻ നിയമസഭയുടെ അതിഥിയായെത്തി
Friday, September 19, 2025 1:45 AM IST
തിരുവനന്തപുരം: ’സ്പൂണും നാരങ്ങയും’ കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേർത്ത മൂന്നാം ക്ലാസുകാരൻ അഹാൻ സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തി.
മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് ഇഷ്ടകളിക്കു നിയമാവലി തയാറാക്കാനുള്ള ചോദ്യത്തിനാണ് ’സ്പൂണും നാരങ്ങയും’ കളിയുടെ നിയമാവലിയിൽ “ജയിച്ചവർ തോറ്റവരെ കളിയാക്കരുത് ’’എന്ന് അഹാൻ തന്റെ നിയമം എഴുതിച്ചേർത്തത്.
ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്കരിക്കാൻ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് സ്പീക്കർ എ.എൻ. ഷംസീർ ക്ഷണിക്കുകയായിരുന്നു.
രാവിലെ സ്പീക്കറുടെ വസതിയിയായ നീതിയിലെത്തിയ അഹാൻ സ്പീക്കറോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് നിയമസഭയിലെത്തി സഭാ നടപടികൾ കണ്ടു.സ്പീക്കറുടെ ചേംബറിലുമെത്തി. സമ്മാനങ്ങൾ നൽകിയാണ് അഹാനെ സ്പീക്കർ യാത്രയാക്കിയത്.