സ്പോര്‍ട്സ് സിറ്റി നിര്‍മാണോദ്ഘാടനം 22ന്
Friday, September 19, 2025 1:45 AM IST
കൊച്ചി: കറുകുറ്റിയില്‍ നിര്‍മിക്കുന്ന കൊച്ചി സ്പോര്‍ട്സ് സിറ്റിയുടെ നിര്‍മാണോദ്ഘാടനം 22ന് ലെ മെറീഡിയന് ഹോട്ടലില്‍ നടക്കും.
കറുകുറ്റിക്കു സമീപം 25 ഏക്കര്‍ സ്ഥലത്താണു സംസ്ഥാനത്തെ ആദ്യ സ്പോര്‍ട്സ് സിറ്റി നിര്‍മിക്കുന്നത്. ഒരു ലക്ഷം ചതുരശ്ര അടിയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സ്പോര്‍ട്സ് സിറ്റിയില്‍ ഉണ്ടാകും.