നാടകമേളയ്ക്ക് ഇന്നു തുടക്കം
Friday, September 19, 2025 1:45 AM IST
കൊച്ചി: കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ 36-ാമത് അഖില കേരള പ്രഫഷണൽ നാടകമേള ഇന്നു പാലാരിവട്ടം പിഒസിയിൽ ആരംഭിക്കും.
വൈകുന്നേരം 5.30ന് കമ്മീഷൻ വൈസ് ചെയർമാൻ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ ഉദ്ഘാടനം ചെയ്യും. പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിക്കും. സംവിധായകൻ ജിസ് ജോയ് മുഖ്യാതിഥിയായിരിക്കും.
28 വരെ ദിവസവും വൈകുന്നേരം ആറിനാണ് നാടകം ആരംഭിക്കുക. പത്തു നാടകങ്ങളാണ് ഇക്കുറി അരങ്ങിലെത്തുകയെന്ന് കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ അറിയിച്ചു.
ഇന്ന് ഉദ്ഘാടന സമ്മേളനത്തെത്തുടർന്ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വാർത്ത’ എന്ന നാടകം അവതരിപ്പിക്കും. നാളെ തിരുവനന്തപുരം നവോദയയുടെ ‘സുകുമാരി’, 21ന് കോഴിക്കോട് സങ്കീർത്തനയുടെ ‘കാലം പറക്ക്ണ്’, 22ന് കൊല്ലം അനശ്വരയുടെ ‘ആകാശത്തൊരു കടൽ’, 23ന് തൃശൂർ സദ്ഗമയയുടെ ‘സൈറൺ’, 24ന് തിരുവനന്തപുരം അമ്മ തിയേറ്ററിന്റെ ‘ഭഗത് സിംഗ് ’, 25 ന് തിരുവനന്തപുരം നടനകലയുടെ ‘നിറം’, 26 ന് കാഞ്ഞിരപ്പിള്ളി അമലയുടെ ‘ഒറ്റ’, 27 ന് വള്ളുവനാട് ബ്രഹ്മയുടെ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ എന്നിവ അവതരിപ്പിക്കും. 28 ന് വൈകുന്നേരം 5.30 ന് സമാപനസമ്മേളനവും സമ്മാനദാനവും. തുടർന്ന് പ്രദർശന നാടകമായി തിരുവനന്തപുരം സംഘകേളിയുടെ ‘ലക്ഷ്മണരേഖ’ അവതരിപ്പിക്കും.